Connect with us

Gulf

'കാഴ്ചകള്‍ കണ്ട് ദുബൈയില്‍ ഒരു ദിവസം'

Published

|

Last Updated

ദുബൈ: ദുബൈയുടെ ഭംഗി ആസ്വദിക്കാന്‍ വ്യത്യസ്ത പൊതുഗതാഗതങ്ങളില്‍ സഞ്ചരിക്കാനുതകുന്ന “ദുബൈയില്‍ ഒരു ദിവസം” പദ്ധതി ആര്‍ ടി എ ഉല്‍ഘാടനം ചെയ്തു.
ദുബൈ ഫെറി, വാട്ടര്‍ ബസ്, ഹെറിറ്റേജ് അബ്ര, മെട്രോ, ബസ് എന്നിവയില്‍ ഒറ്റനിരക്കില്‍ യാത്ര ചെയ്യാനാകുമെന്ന് സി ഇ ഒ ഡോ യൂസുഫ് അല്‍ അലി പറഞ്ഞു. ഗുബൈബക്ക് സമീപം ക്രീക്കില്‍ നിന്ന് യാത്ര തുടങ്ങും. ബുര്‍ജ് ഖലീഫ, ഓള്‍ഡ് ദുബൈ എന്നിവ വഴി ദുബൈ മറീനയില്‍ എത്തുന്നതാണ് ഒരു മാര്‍ഗം. അല്‍ സീഫ് മറൈന്‍ സ്റ്റേഷനില്‍ നിന്നാണ് മറ്റൊരു മാര്‍ഗം. ഗുബൈബ, ദുബൈ മറീന, ഡൗണ്‍ ടൗണ്‍, ബുര്‍ജുമാന്‍, അല്‍ സീഫ് ദേര ഓള്‍ഡ് സൂഖ്, ശിന്ദഗ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കാം.
വിവിധ പൊതുഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ദുബൈയില്‍ ഒരു ദിവസം പദ്ധതി ഗുണകരമാകുമെന്നു പ്രതീക്ഷിക്കുന്നതായി ഡോ. യൂസുഫ് പറഞ്ഞു.