Connect with us

Ongoing News

ഇസ്‌ലാം എന്നെ തിരഞ്ഞെടുക്കുകയായിരുന്നു: യുവാന്‍ ശങ്കര്‍ രാജ

Published

|

Last Updated

വിശുദ്ധ ഇസ് ലാമിലേക്ക് കടന്നുവന്ന, സംഗീതലോകത്തെ വിസ്മായ ഇളയാരാജയുടെ മകന്‍ യുവാന്‍ ശങ്കര്‍ രാജയുമായി ഡെക്കാന്‍ ക്രോണിക്കിള്‍ ലേഖിക അനുപമ സുബ്രഹ്മണ്യന്‍ നടത്തിയ അഭിമുഖം.

എന്തുകൊണ്ടാണ് ഇസ്‌ലാം സ്വീകരിക്കാന്‍ പൊടുന്നനെ ഒരു തീരുമാനമെടുത്തത്?

അതൊരു പൊടുന്നനെയുള്ള തീരുമാനമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഒന്നരവര്‍ഷത്തോളമായി ഞാന്‍ ഇസ് ലാമിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഒന്നുരണ്ടു തവണ കണ്ട സ്വപ്‌നങ്ങളിലായിരുന്നു തുടക്കം. പിന്നീട് അത് പലപ്പോഴായി ആവര്‍ത്തിച്ചു. അതിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്ക് മനസിലായില്ല, എന്താണ് എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നതിനെ കുറിച്ച് അറിയാന്‍ ആകാംക്ഷയും. അതൊരു ആത്മീയനാനുഭവമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതെന്താണെന്ന് കൃത്യമായി അടയാളപ്പെടുത്താന്‍ എനിക്ക് സാധിച്ചില്ല. പിന്നീട് ഞാന്‍ വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ ആരംഭിച്ചു. സാവധാനം അതെന്റെ എല്ലാ സ്വപ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ജീവിതത്തെ കുറിച്ച ആശങ്കള്‍ക്കും കൃത്യമായ ഉത്തരം നല്‍കി. എന്നെ സംബന്ധിച്ച് അതൊരു തരം ആത്മപരിശോധനായിരുന്നു. ഇസ്‌ലാം എന്നെ തെരെഞ്ഞെടുക്കുകയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഇസ്‌ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതും പോണ്ടിചേരിയിലെ മതപരിവര്‍ത്തന കേന്ദ്രത്തിലെക്ക് കൊണ്ടു പോയതും തമിഴ് സംവിധായകന്‍ അമീറായിരുന്നു എന്ന അഭ്യൂഹമുണ്ടല്ലോ?

Yuvan_Shankar_Raja_34_vmpdc_Indya101(dot)com(ചിരിക്കുന്നു) നിങ്ങള്‍ സൂചിപ്പിച്ചതു പോലെ അഭ്യൂഹം തന്നെയാണത്. ഇസ്‌ലാം സ്വീകരിക്കുന്നതിന് എന്നെ ആരും സ്വാധീനിച്ചിട്ടില്ല. ആത്മീയതയുമായി ബന്ധപ്പെട്ട കാര്യമാണത്. ആത്മാവിനും ആത്മീയതക്കുമിടയിലുള്ള ബന്ധമുണ്ടാകുമ്പോള്‍ നിങ്ങള്‍ അതിലേക്ക് ചായും. ശരിക്കും അതാണ് എന്റെ കാര്യത്തില്‍ സംഭവിച്ചത്.

ഉറച്ച ഹിന്ദു ആത്മീയവാദിയായ നിങ്ങളുടെ പിതാവ് ഇളയരാജ എങ്ങനെയാണ് നിങ്ങളുടെ തീരുമാനത്തോട് പ്രതികരിച്ചത്?

bi-122292ഒരു മകന്‍ എന്ന നിലക്ക് അദ്ദേഹത്തോട് ആദ്യം പറയുക എന്റെ ഉത്തരവാദിത്വമാണ്. ആദ്യം അദ്ദേഹത്തിന് ഞെട്ടലുണ്ടാക്കിയെങ്കിലും പിന്നീട് അതിനോട് പൊരുത്തപ്പെടുകയും അംഗീകരിക്കുകയും ചെയ്തു. എല്ലാറ്റിലുമുപരി തന്റെ മകന്‍ സന്തോഷത്തോടെയിരിക്കുന്നത് കാണാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഭാവയോടും (ഭാവ താരിണി) കാര്‍ത്തികിനോടും (കാര്‍ത്തിക്ക് രാജ) ഞാനിക്കാര്യം പറഞ്ഞു. അവരും എന്നെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ മനസിലാക്കി. എനിക്കും പിതാവിനും ഇടയില്‍ വലിയ വിയോജിപ്പുകളുണ്ടെന്ന തരത്തിലുള്ള റിപോര്‍ട്ടുകളുടെ നിജസ്ഥിതി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്:എനിക്കും അച്ഛനും വീട്ടുകാര്‍ക്കും ഇടയില്‍ യാതൊരു തെറ്റിധാരണയും നിലനില്‍ക്കുന്നില്ല.

നിങ്ങള്‍ എ.ആര്‍. റഹ്മാനെ പിന്തുടരുകയാണെന്ന് ചിലരൊക്കെ എഴുതിയല്ലോ?

എന്തിന് ഞാനത് ചെയ്യണം? എന്റെ സ്വന്തം അനുഭവങ്ങള്‍ തന്നെയാണ് എന്നെ ഇസ്‌ലാമിലേക്ക് അടുപ്പിച്ചത്.

yuvan intervew

നിങ്ങള്‍ മൂന്നാമതും വിവാഹം ചെയ്തുവെന്നും അതൊരു മുസ്‌ലിം പെണ്‍കുട്ടിയാണെന്നും റിപോര്‍ട്ടുകളുണ്ടല്ലോ?

yuvan shankar raja_1ഞാനും അത്തരത്തിലുള്ള വാര്‍ത്തകള്‍ വായിച്ചിരുന്നു. കാര്യമെന്താണെന്ന വ്യക്തമാക്കട്ടെ: എന്റെ അടുത്ത സുഹൃത്തും നടനുമായ കൃഷ്ണയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഈയടുത്ത് ഞാന്‍ കോവെയില്‍ പോയിരുന്നു. ഞാന്‍ കൃഷ്ണ, എന്റെ ഒരു സുഹൃത്ത്, അവന്റെ ഭാര്യ എന്നിവരോടൊപ്പമുള്ള ഒരു ഫോട്ടോ എടുത്തിരുന്നു. തുടര്‍ന്ന് ഞാന്‍ മൂന്നാമതും വിവാഹം ചെയ്തു എന്നെഴുതി ചിലര്‍ ആ ഫോട്ടോ പോസ്റ്റ് ചെയ്തു. ആ ചിത്രത്തിലുണ്ടായിരുന്നത് എന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്നു! എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ മൂന്നാമതൊരു വിവാഹം ചെയ്തിട്ടില്ല.

“യുവാന്‍ ശങ്കര്‍ രാജ” എന്ന ബ്രാന്റ് നെയിമില്‍ പെട്ടന്ന് ഒരു മാറ്റം പ്രതീക്ഷിക്കാമോ?

അതിനെ പറ്റി ഞാന്‍ പെട്ടെന്ന് തന്നെ നിങ്ങളെ അറിയിക്കുന്നതായിരിക്കും.

---- facebook comment plugin here -----

Latest