Connect with us

Kerala

'പരിഗണിക്കേണ്ടത് ഗ്രൂപ്പ് മാനേജര്‍മാരുടെ ഗൂഢാലോചനയല്ലെന്ന് നേതൃത്വം തെളിയിച്ചു'

Published

|

Last Updated

കൊച്ചി: “സുധീരമായ നേതൃത്വത്തിന് കോണ്‍ഗ്രസ് അമരത്തേക്ക് സ്വാഗതം. ഗ്രൂപ്പ് മാനേജര്‍മാരുടെ ഗൂഢാലോചനകളല്ല, യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങളാണ് ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ പരിഗണിക്കേണ്ടതെന്ന് തെളിയിച്ച കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന് അഭിവാദ്യങ്ങള്‍” പുതിയ കെ പി സി സി പ്രസിഡന്റായ വി എം സുധീരന് അഭിവാദ്യമര്‍പ്പിച്ചുള്ള വി ടി ബല്‍റാം എം എല്‍ എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണിത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ കള്ളികളില്‍ പെടാത്ത സുധീരന്റെ പുതിയ സ്ഥാനലബ്ധി ആവേശത്തോടെയാണ് കോണ്‍ഗ്രസില്‍ മാറ്റമാഗ്രഹിക്കുന്നവര്‍ സ്വാഗതം ചെയ്തിരിക്കുന്നത്.

ഉചിതമായ തീരുമാനമാണ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഹൈക്കമാന്റ് തീരുമാനം എല്ലാ കോണ്‍ഗ്രസ്സുകാരനും ബാധകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തീരുമാനം സന്തോഷകരമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സുധീരന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് വളരെയധികം മുന്നേറാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഉജ്ജ്വല തീരുമാനമാണ് കേന്ദ്ര നേതൃത്വം കൈക്കൊണ്ടിരിക്കുന്നതെന്ന് കെ മുരളീധരന്‍ എം എല്‍ എ പറഞ്ഞു.

Latest