സംസ്ഥാനത്ത് പെട്രോള്‍ പമ്പ് സമരം ആരംഭിച്ചു

Posted on: February 10, 2014 7:02 am | Last updated: February 11, 2014 at 9:02 am

petrolകൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂര്‍ സമരം ആരംഭിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സമരത്തിനാഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് അനുകൂല നിലപാട് ഉണ്ടായിട്ടില്ലെങ്കില്‍ ഈ മാസം 18, 19 തീയതികളില്‍ വീണ്ടും സമരം നടത്തുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി യഥേഷ്ടം പമ്പുകള്‍ അനുവദിക്കുന്നത് നിര്‍ത്തണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബാഷ്പീകരണം പരിഹരിക്കുക, മറ്റ് പുതിയ ലൈസന്‍സുകള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക, ഇന്ധനവില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

സമരത്തെപ്പറ്റി അറിയാതെ നിരവധിയാളുകളാണ് ഇന്ന് രാവിലെ പമ്പുകളിലെത്തി മടങ്ങിപ്പോയത്. അതേസമയം സമരമില്ലാത്ത സപ്ലൈക്കോ പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.