Connect with us

Kozhikode

എസ് എസ് എല്‍ സി എക്‌സലന്‍സി ടെസ്റ്റ്; ആത്മവിശ്വാസത്തോടെ വിദ്യാര്‍ഥികള്‍

Published

|

Last Updated

നരിക്കുനി : ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ് എസ് എഫ് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച മാതൃകാ പരീക്ഷ എക്‌സലന്‍സി ടെസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മ വിശ്വാസം പകരുന്നതായി. വിദ്യാര്‍ഥികള്‍ക്ക് പൊതുവെ പ്രയാസം നേരിടുന്ന ഗണിതം, ഇംഗ്ലീഷ് , സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലാണ് എസ് എസ് എല്‍ സി പരീക്ഷയുടെ അതേ മാതൃകയില്‍ പരീക്ഷ നടത്തിയത്. നിലവാരം പുലര്‍ത്തുന്ന ചോദ്യങ്ങളുമായി ഇറക്കിയ ചോദ്യപേപ്പറുകള്‍ എസ് എസ് എല്‍ സി പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഭാരം ലഘൂകരിക്കുന്നതിന് ഉപകരിച്ചു.

സെക്ടര്‍ തലത്തിലാണ് മിക്കയിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നത്. പരീക്ഷക്ക് മുമ്പായി ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള മോട്ടിവേഷന്‍ ക്ലാസും വിദ്യാര്‍ഥികള്‍ക്ക് നല്‍കി. ഉത്തരക്കടലാസുകള്‍ കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്തി ഓണ്‍ലൈനായി ഫലം പ്രസിദ്ധീകരിക്കും.
നരിക്കുനി ഡിവിഷനില്‍ ഒന്‍പത് സെന്ററുകളിലായി അറുനൂറോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഡിവിഷന്‍ തല ഉദ്ഘാടനം നരിക്കുനി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ കൊടുവള്ളി എ ഇ ഒ മുഹമ്മദ് നിര്‍വഹിച്ചു. സി പി അബ്ദുല്‍ ഹസീബ് സഖാഫി അധ്യക്ഷത വഹിച്ചു. കെ കെ ഫസല്‍, ടി കെ എ സിദ്ധീഖ്, ഹക്കീം, അബ്ദുല്‍ അസീസ്, ടി കെ എ സിദ്ധീഖ്, എം ശറഫുദ്ദീന്‍, പി പി ശറഫുദ്ദീന്‍, അനസ് സംസാരിച്ചു.

Latest