കൈക്കൂലി: അറസ്റ്റിലായ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: February 8, 2014 12:47 pm | Last updated: February 8, 2014 at 12:47 pm

ഇടുക്കി: കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റുചെയ്ത തൊടുപുഴ ഹെഡ് ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ ജോയി കുര്യക്കോസി (54)നെ കോട്ടയം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എസ് .സോമന്‍ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. അതിനിടെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കലക്ടറും ഉത്തരവിറക്കി. അഡീഷനല്‍ തഹസീല്‍ദാര്‍ എം എസ് സെബാസ്റ്റ്യനാണു ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ ചുമതല നല്‍കിയിട്ടുള്ളത്. പാറപ്പുഴ പാറേക്കാട്ടില്‍ ഫ്രാന്‍സിസ് സ്‌കറിയയില്‍ നിന്ന് വ്യാഴാഴ്ച പകല്‍ പതിനൊന്നോടെ 10,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് ജോയി കുര്യാക്കോസിനെ അറസ്റ്റു ചെയ്തത്.