വിഎസിന്റെ നിലപാടിനപ്പുറം ഒന്നും പറയാനില്ല: പിണറായി

Posted on: February 8, 2014 10:39 am | Last updated: February 9, 2014 at 7:09 am

vs..pinarayiടിപി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചത് സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടെ, വിഎസ് അച്ചുതാനന്ദന്റെ നിലപാടിനപ്പുറം ഒന്നും പറയാനില്ലെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി.പി വധക്കേസില്‍ പാര്‍ട്ടി നിലപാട് വിഎസും ചേര്‍ന്ന് എടുത്തതാണ്. വിഎസിന്റെ ഓഫീസില്‍ കറങ്ങുന്ന രണ്ടുപേരുണ്ട്. അവരാണ് കത്തിന് പിന്നിലെന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍ വിഎസ് നിലപാട് വ്യക്തമാക്കിയതോടെ ആ സംശയം ഇല്ലാതായെന്നും പിണറായി പറഞ്ഞു.