Connect with us

Malappuram

എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് നാളെ അരലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

Published

|

Last Updated

മലപ്പുറം: എസ് എസ് എല്‍ സി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന മാതൃകാ പരീക്ഷയായ എക്‌സലന്‍സി ടെസ്റ്റ് നാളെ ജില്ലയിലെ 480 കേന്ദ്രങ്ങളില്‍ നടക്കും. പത്താം തരം മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ്, സയന്‍സ് വിഭാഗങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്.
പത്താം തരത്തില്‍ സോഷ്യല്‍ സയന്‍സ്, മാത്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിലും, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ഇംഗ്ലീഷ്, മാത്‌സ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ് വിഷയങ്ങളിലുമായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ ഒന്‍പത് മണിക്ക് മോട്ടീവേഷന്‍ ക്ലാസും കരിയര്‍ ഗൈഡന്‍സും വിദ്യാര്‍ഥികള്‍ക്ക് നല്‍കും. സ്‌കൂള്‍ തലത്തിലും, യൂണിറ്റുകള്‍ വഴിയും അപേക്ഷ നല്‍കിയ 46536 വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണ്ണയ ക്യാമ്പ് നടക്കും. മൂല്യനിര്‍ണയത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ഫെബ്രുവരി 20ന് സംസ്ഥാനത്ത് എക്‌സലന്‍സി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിക്കും. www.ssf malappur am.com, www. ssf keral ainfo.com എന്നീ സൈറ്റുകളിലും ഫലം അറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എക്‌സലന്‍സി ടെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം വള്ളിക്കുന്ന് നേറ്റീവ് എ യു പി സ്‌കൂളില്‍ നടക്കും.
ആര്‍ എസ് പണിക്കര്‍ മുഖ്യാഥിതിയായിരിക്കും, പി കെ അബ്ദുസമദ് മോട്ടീവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കും. അബൂബക്കര്‍ പടിക്കല്‍, കെ സൈനുദ്ധീന്‍ സഖാഫി, സി കെ ശക്കീര്‍, ഉണ്ണി, മെഹറൂഫ് ശാഫിര്‍, അബ്ദുല്‍ അസീസ് വള്ളിക്കുന്ന്, എ ശിഹാബുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി, സി കെ എം ഫാറൂഖ് സംബന്ധിക്കും.
ജില്ലയിലെ 14 ഡിവിഷന്‍ കേന്ദ്രങ്ങളിലും ഉദ്ഘാടനം നടക്കും അരീക്കോട് വാഴക്കാട് ജി എച്ച് എസ് എസില്‍ അഡ്വ. വീരാന്‍കുട്ടി, കോട്ടക്കല്‍ വീണാലുക്കല്‍ എച്ച് എസ് എസില്‍ ഡോ: അബ്ദുല്‍ അസീസ്, മലപ്പുറം വടക്കാങ്ങര എച്ച് ്എസ് എസില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ചേരി എടവണ്ണ എസ് എം വി എച്ച് എസ് എസില്‍ പി കെ ബഷീര്‍ എം എല്‍ എ, നിലമ്പൂര്‍ വഴിക്കടവ് എ യു പി എസില്‍ എസ് ഐ മോഹന്‍ദാസ്, കൊണ്ടോട്ടി കക്കോവ് പി എം എസ് എ പി ടി എച്ച് എസ് എസില്‍ അഡ്വ: വീരാന്‍കുട്ടി, പെരിന്തല്‍മണ്ണ പനങ്ങാങ്ങര എ എം എല്‍ പി എസില്‍ ഡോ. അര്‍ഷദ്, പൊന്നാനി മാറഞ്ചേരി ക്രസന്റ് സ്‌കൂളില്‍ അഡ്വ. എ എം രോഹിത്, താനൂര്‍ തയ്യാലിങ്ങല്‍ എസ് എസ് എം എച്ച് എസ് എസില്‍ പ്രൊഫ. അബ്ദുല്‍ ലത്ത്വീഫ് ഫൈസി, തിരൂര്‍ കൂട്ടായി എം എം എച്ച് എസ് എസില്‍ ഡോ: കെ ടി ജലീല്‍ എം എല്‍ എ, തിരൂരങ്ങാടി പരപ്പനങ്ങാടി തഅ്‌ലീം എച്ച് എസില്‍ ഡോ. നൗഫല്‍, വളാഞ്ചേരി മാറാക്കര വി വി എം എച്ച് എസ് എസില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സി ഗോപി, വണ്ടൂര്‍ പാണ്ടിക്കാട് മാസ്് കോ ളജില്‍ ജില്ലാ പഞ്ചായത്ത് അംഗം എം സുധാകരന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

 

---- facebook comment plugin here -----

Latest