Connect with us

Kozhikode

ചാത്തമംഗലത്ത് പത്ത് ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണവും പിടികൂടി

Published

|

Last Updated

മുക്കം: കല്യാണപാര്‍ട്ടികള്‍ക്കും മറ്റും ഓര്‍ഡര്‍ പ്രകാരം ചാരായമെത്തിക്കുന്ന ആളെ കുന്ദമംഗലം എക്‌സൈസ് സംഘം പിടികൂടി. ആനപ്പാറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപത്ത് ചെത്തുകടവില്‍ പൊറ്റമ്മലില്‍ താമസിക്കുന്ന ചെലവൂര്‍ മലമ്മല്‍ സത്യന്‍ (57)ആണ് പിടിയിലായത്.
ഇയാളില്‍ നിന്ന് പത്ത് ലിറ്റര്‍ ചാരായവും ചാരായം കടത്താന്‍ ശ്രമിച്ച മാരുതി എസ്റ്റീം കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
വിവാഹ പാര്‍ട്ടികള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും സ്ഥിരമായി ചാരായമെത്തിക്കുന്ന ആളാണ് പിടിയിലായ സത്യനെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ പറഞ്ഞു. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വാറ്റ് ഉപകരണങ്ങളും പിടികൂടി. റെയ്ഡിന് പ്രിവന്റീവ് ഓഫീസര്‍ പ്രതീഷ് ചന്ദ്രന്‍, പ്രകാശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സന്ദീപ്, സുജീഷ്, നിഷാന്ത്, മില്‍ട്ടന്‍, ഡ്രൈവര്‍ ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.