Connect with us

Kerala

സി ബി ഐ അന്വേഷണം വൈകും; തടസ്സങ്ങള്‍ രമയെ ബോധ്യപ്പെടുത്തും

Published

|

Last Updated

തിരുവനന്തപുരം:  ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം വൈകും. സി ബി ഐ അന്വേഷണം സംബന്ധിച്ച സാങ്കേതിക തടസ്സങ്ങള്‍ രമയെ ബോധ്യപ്പെടുത്താന്‍ ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കേസ് ഉടന്‍ സി ബി ഐക്ക് വിടുന്നത് തിരിച്ചടിയാകുമന്ന് ആഭ്യന്തര മന്ത്രി രമേശ്് ചെന്നിത്തല യോഗത്തെ അറിയിച്ചു.

ടി പി കേസില്‍ ഒരു അന്വേഷണത്തിനും സര്‍ക്കാര്‍ എതിരല്ലെന്നും നിയമവശങ്ങള്‍ പരിശോധിച്ച ശേഷം സി ബി ഐ അന്വേഷണ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തിന്റെ സമയം ഇപ്പോള്‍ പറയാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ സി ബി ഐ അന്വേഷണമെന്ന ആവശ്യത്തില്‍ പിറകോട്ടില്ലെന്നും മറ്റു കാര്യങ്ങള്‍ മന്ത്രിസഭാ തീരുമാനം അറിഞ്ഞ ശേഷം തീരുമാനിക്കുമെന്നും ആര്‍ എം പി നേതാക്കള്‍ പറഞ്ഞു.

അതേസമയം, ടി പി വധക്കേസ് ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ കെ രമ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തേക്ക് കടന്നു. രമയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതിന് സഹായം തേടി ഡി എം ഒ സര്‍ക്കാറിന് കത്ത് നല്‍കി. എന്നാല്‍ രമ ഈ നിര്‍ദേശം അംഗീകരിച്ചിട്ടില്ല.

ടി പി ചന്ദ്രശേഖരന്‍ വധഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് കോഴിക്കോട്ട് യോഗം ചേരുന്നുണ്ട്. ഉത്തരമേഖലാ എ.ഡി.ജി.പി.: എന്‍. ശങ്കര്‍റെഡിയുടെ ഓഫിസില്‍ ഉച്ചതിരിഞ്ഞ് നാലു മണിക്കാണ് യോഗം.

 

---- facebook comment plugin here -----

Latest