വിജിലന്‍സിന് ലഭിച്ചത് 36,000 പരാതികള്‍

Posted on: February 7, 2014 12:30 am | Last updated: February 7, 2014 at 12:45 am

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സ്വീകരിച്ചത് 36,000 പരാതികള്‍. വ്യാഴാഴ്ച രാജ്യസഭയെ സര്‍ക്കാര്‍ അറിയിച്ചതാണിത്. 2013ല്‍ 36,101 പരാതികളാണ് സ്വീകരിച്ചത്. 1,310 പരാതികളില്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തുവെന്ന് മന്ത്രി വി നാരായണസ്വാമി വ്യക്തമാക്കി. മുഖ്യ വിജിലന്‍സ് കമ്മീഷണറാണ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കുന്നത്. വകുപ്പുകള്‍ തിരിച്ചുള്ള പരാതികളുടെ കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല. 2012ല്‍ 37,208 പരാതികളാണ് സ്വീകരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 113 ശതമാനം വര്‍ധനവാണിത്. 2011ല്‍ 17,407 പരാതികളായിരുന്നു.
കഴിഞ്ഞ വര്‍ഷം