താജുല്‍ ഉലമ അനുസ്മരണം കരുവന്‍തിരുത്തിയില്‍

Posted on: February 7, 2014 12:21 am | Last updated: February 7, 2014 at 12:21 am

ullal 2മലപ്പുറം: താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെ ജന്‍മദേശമായ കരുവന്‍തിരുത്തിയില്‍ ഈമാസം പത്തിന് അനുസ്മരണവും പ്രാര്‍ഥനാ സമ്മേളനവും നടക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന പരിപാടിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
മയ്യിത്ത് നിസ്‌കാരം, തങ്ങളുടെ നേതൃത്വത്തില്‍ നടന്നിരുന്ന മാസാന്ത സ്വലാത്ത്, ദിക്ര്‍ മജ്‌ലിസ്, ബുര്‍ദാ പാരായണം എന്നിവയും ഇതോടൊപ്പം നടക്കും. ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹിംഖലീലുല്‍ ബുഖാരി, കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കടലുണ്ടി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ വാസിഅ് ബാഖവി കുറ്റിപ്പുറം, വി അബ്ദുല്‍ ജലീല്‍ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് പങ്കെടുക്കും.