പ്രൊഫ. സ്റ്റീഫന്‍ വടക്കന്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

Posted on: February 6, 2014 8:47 pm | Last updated: February 7, 2014 at 12:36 am

stepehen-vadakkanമംഗലാപുരം: പ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ പ്രൊഫ. സ്റ്റീഫന്‍ വടക്കനെ (61) മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. മംഗലാപുരത്തെ വൈ എം സി എ ഹോസ്റ്റല്‍ മുറിയിലാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വാസന ശ്രദ്ധയില്‍പ്പെട്ടതിനെ തുറ്റര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ മുറി തുറന്നു നോക്കുകയായായിരുന്നു.

ജനുവരി 31 നാണ് അദ്ദേഹം ഇവിടെ മുറിയെടുത്തത്. എപ്പോഴാണ് മരണം സംഭവിച്ചതെന്നത് സംബന്ധിച്ച് വിവരമില്ല. കദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കര്‍കാലയിലെ ദൂപഡകട്ടെ സ്വദേശിയാണ് സ്റ്റീഫന്‍.