എം പി ഫണ്ടില്‍ നിന്ന് 21 സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറിന് 18 ലക്ഷം

Posted on: February 6, 2014 12:47 pm | Last updated: February 6, 2014 at 12:47 pm

പാലക്കാട്: എം ബി രാജേഷ് എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ജില്ലയിലെ 21 സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി 18 ലക്ഷം രൂപ അനുവദിച്ചു.
55 കമ്പ്യൂട്ടറുകളും യു പി എസുമാണ് നല്‍കുന്നത്. പാലക്കാട് പളളിപ്പുറം ജി എല്‍ പി എസ് കളളിക്കാട്, ഒറ്റപ്പാലം കോതക്കുറിശ്ശി എ എം എല്‍ പി എസ്, പട്ടാമ്പി വിളയൂര്‍ കരിങ്കനാട് എ എം എല്‍ പി എസ്, ചെര്‍പ്പുളശ്ശേരി കരുമാനാംകുറിശ്ശി എ യു പി എസ്, കണ്ണാടി കാടാക്കുറിശ്ശി ജി എല്‍ പി എസ്, മുണ്ടൂര്‍ എന്‍ എന്‍ എം ബി സ്‌കൂള്‍, കാഞ്ഞിരപ്പുഴ തൃക്കല്ലൂര്‍ എ എല്‍ പി എസ് ചെര്‍പ്പുളശ്ശേരി എ ഡി എ എല്‍ പി എസ്, വെളളിനേഴി ജി എച്ച് എസ്, കുലുക്കല്ലൂര്‍ ചുണ്ടമ്പറ്റ ബി വി യു പി എസ്, അലനല്ലൂര്‍ പാലക്കഴി എ എല്‍ പി എസ്, ഒറ്റപ്പാലം പനമണ്ണ എ എം എല്‍ പി എസ്, ഒറ്റപ്പാലം പത്തംക്കുളം എ എം എല്‍ പി എസ്, കൊടുന്തിരപ്പുളളി അത്താലൂര്‍ എസ് എന്‍ യു പി എസ്, പാലക്കാട് പുത്തൂര്‍ ജി യു പി എസ്, പിരായിരി ജി എല്‍ പി എസ്, കൊടുമ്പ് എ ജി എം എ യു പി എസ്, കൊടുമ്പ് തിരുവാലത്തൂര്‍ ജി എല്‍ പി എസ്, മേപ്പറമ്പ ജി യു പി എസ്, ഷൊര്‍ണ്ണൂര്‍ കവളപ്പാറ വടക്കേക്കര എ എല്‍ പി എസ്, എടത്തറ ജി യു പി എസ്.