വീ വണ്‍ അള്‍ട്ടിമ കപ്പ് ഏഴിന് അല്‍ ഐനില്‍

Posted on: February 5, 2014 5:46 pm | Last updated: February 5, 2014 at 5:46 pm

ദുബൈ: അള്‍ട്ടിമ ഓവറോള്‍ ട്രോഫിക്കുള്ള വീ വണ്‍ അള്‍ട്ടിമ കപ്പ് 2014 വോളിബോള്‍ ടൂര്‍ണമെന്റ് ഏഴിന് അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അല്‍ ഐന്‍ ഇന്ത്യന്‍ സമൂഹത്തിലെ കലയെയും കായിക വിനോദങ്ങളെയും സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയായ വീ വണ്‍ അല്‍ ഐന്‍ ആട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ക്ലബ്ബ് മുഖ്യരക്ഷാധികാരി എം എ ഷാജിഖാന്‍ വ്യക്തമാക്കി. ലീഡേഴ്‌സ് സ്‌പോട്‌സ്, ദുബൈ ഡ്യൂട്ടി ഫ്രീ, ടീ ബ്രെയ്ക്ക് അബുദാബി, യൂത്ത് ഇന്ത്യ ദുബൈ, അബ്ജാര്‍ ഷാര്‍ജ, വീ വണ്‍ അല്‍ ഐന്‍ എന്നീ ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക.
ഉച്ചക്ക് രണ്ടു മുതല്‍ രാത്രി പത്തു മണി വരെയായിരിക്കും മത്സരം. വിജയികളാവുന്ന ടീമിന് 4,000 ദിര്‍ഹവും അള്‍ട്ടിമ എവര്‍റോളിംഗ് ട്രോഫിയുമാവും നല്‍കുകയെന്നും ഷാജിഖാന്‍ പറഞ്ഞു. പ്രസിഡന്റ് ടി ആര്‍ ചന്ദ്രമോഹന്‍, ജനറല്‍ സെക്രട്ടറി ഷാഫി സുബൈര്‍, വൈസ് പ്രസിഡന്റ് സുധീര്‍ ഇസ്മായീല്‍, സ്‌പോട്‌സ് സെക്രട്ടറി ദിലീപ് നായര്‍, അള്‍ട്ടിമ സി ഇ ഒ സാവാന്‍കുട്ടി അബ്ദുല്‍കരീം പങ്കെടുത്തു.