ബിന്ദു കൃഷ്ണ പ്രസംഗിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്തു; എസ്‌ഐക്ക് തെറിവിളി

Posted on: February 5, 2014 4:22 pm | Last updated: February 6, 2014 at 1:30 pm

bindu-krishnaമാനന്തവാടി: സ്ത്രീ സുരക്ഷാമുന്നേറ്റ യാത്രക്കിടെ മൈക്ക് ഓഫ്‌ചെയ്ത എസ്.ഐക്ക് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയുടെ ശകാരം. മാനന്തവാടി കോടതിക്ക മുമ്പില്‍ വെച്ചാണ് എസ്.ഐ ഷൈജു മൈക്ക് ഓഫ് ചെയ്തത്. ഇതില്‍ പ്രകോപിതയായാണ് ബിന്ദുകൃഷ്ണ എസ്.ഐയെ ശകാരിച്ചത്.
സിപിഐ(എം) നേതാവ് പിണറായി വിജയന്റെ കേരളരക്ഷാ യാത്ര വരുമ്പോള്‍ മൈക്ക് ഓഫ് ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകുമോ എന്ന് ചോദിച്ചായിരുന്നു ബിന്ദുകൃഷ്ണയുടെ ശകാരം. പിണറായിയുടെ ജാഥ വരുമ്പോള്‍ മൈക്ക് ഓഫ് ചെയ്തില്ലെങ്കില്‍ തന്റെ തൊപ്പി തെറിപ്പിക്കുമെന്നും ബിന്ദുകൃഷ്ണ എസ്.ഐയോട് പറഞ്ഞു. സത്രീകളോട് എന്തുമാകാമെന്ന ധാരണ ചില പോലീസുകാര്‍ക്കുണ്ട്. അത് മനസ്സില്‍ വെച്ചാല്‍ മതിയെന്നും ബിന്ദുകൃഷ്ണ ഓര്‍മ്മിപ്പിച്ചു.