ടിപി വധക്കേസ് ഗൂഢാലോചന: രമയുടെ മൊഴിയെടുക്കും

Posted on: February 5, 2014 2:16 pm | Last updated: February 5, 2014 at 2:16 pm

kk ramaതിരുവനന്തപുരം: ടിപി വധ ഗൂഢാലോചന കേസില്‍ എടച്ചേരി പോലീസ് തിരുവനന്തപുരത്തെത്തി കെകെ രമയുടെ മൊഴിയെടുക്കും. വടകര സിഐ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണ് മൊഴിയെടുക്കുക. തിരുവനന്തപുരത്ത് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചേരുന്ന പോലീസ് ഉന്നതതല യോഗത്തിന് ശേഷമായിരിക്കും എപ്പോള്‍ മൊഴിയെടുക്കുമെന്ന കാര്യത്തില്‍ തീരുമാനമാകൂ. രമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് എടച്ചേരി പോലീസ് കഴിഞ്ഞ ദിവസം ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. ടിപി വധ ഗൂഢാലോചന കേസ് സിബിഐക്ക് കൈമാറുന്നതിന്റെ അദ്യനടപടിയെന്ന നിലയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഈ കേസ് സിബിഐക്ക് കൈമാറാനാണ് നീക്കം. ഇതിനുള്ള നിര്‍ദേശം കോഴിക്കോട് റൂറല്‍ എസ്പിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമയുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.