ഇന്ത്യക്കാര്‍ തങ്ങളുടെ വില തിരിച്ചറിയുന്നില്ലെന്ന് അഡിഡാസ്

Posted on: February 5, 2014 1:09 am | Last updated: February 5, 2014 at 1:09 am

adidasകോഴിക്കോട്: എല്ലാ മേഖലകളിലും പ്രവീണരായ ഇന്ത്യക്കാര്‍ തങ്ങളുടെ വില തിരിച്ചറിയുന്നില്ലെന്ന് അഡിഡാസ് സ്‌പോര്‍ട്‌സ് ചീഫ് മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ ജുമ. ഭക്ഷണം, വ്യവസായം, ചെരുപ്പ് നിര്‍മാണം, മ്യൂസിക് എന്നിങ്ങനെ സമസ്ത മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യക്കാരെ ലോകം ആദരിക്കുന്നുണ്ട്. എന്നാല്‍ വെസ്റ്റേണ്‍ സംസ്‌കാരത്തെ തേടിയാണ് ഇന്ത്യക്കാര്‍ പോകുന്നത്. ഇത് ഇന്ത്യക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അഡിഡാസ് ടാറ്റയുമായി കൈകോര്‍ക്കും. അഴിമതിരഹിതമായ ഒരു കമ്പനിയായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.