ഇന്ത്യന്‍ വംശജന്‍ സത്യ നഡാല്ലെ മൈക്രോസോഫ്റ്റ് മേധാവി

Posted on: February 4, 2014 8:06 pm | Last updated: February 5, 2014 at 12:13 am

NADALLEകാലിഫോര്‍ണിയ: മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയി ഇന്ത്യക്കാരനായ സത്യ നഡാല്ലയെ നിയമിച്ചു. കമ്പനിയുടെ ചരിത്രത്തിലെ മൂന്നാമത്തെ സി.ഇ.ഒ ആയ നാല്‍പ്പത്തിയാറുകാരന്‍ നഡാല്ലെ ഹൈദറാബാദിലാണ് ജനിച്ചത്.

സ്റ്റീവ് ബാമറുടെ പിന്‍ഗാമിയായാണ് മൈക്രോസോഫ്റ്റിന്റെ 22 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നാഡല്ലെ കമ്പനിയുടെ അമരത്തെത്തുന്നത്.

നിലവിലുള്ള സി.ഇ.ഒ സറ്റീവ് ബള്‍മര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മൈക്രോസോഫ്റ്റ് കൗഡ് കംപ്യൂട്ടിംഗ് ഡിവിഷന്റെ തലവനായ സത്യ നഡാല്ലയെ നിയമിച്ചിരിക്കുന്നത്.
മാംഗ്ലൂര്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ നഡാല്ലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ എടുത്തിട്ടുണ്ട്.