പ്രകാശോത്സവത്തിനു ഷാര്‍ജ ഒരുങ്ങുന്നു

Posted on: February 4, 2014 7:00 pm | Last updated: February 4, 2014 at 7:18 pm

lightഷാര്‍ജ: പ്രകാശോത്സവത്തിനു (ലൈറ്റ് ഫെസ്റ്റിവല്‍) ഷാര്‍ജയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ മാസം ആറ് മുതല്‍ 14 വരെയാണ് പ്രകാശോത്സവം. ‘ഇല്യൂമിനേറ്റ് യവര്‍ ഇമാജിനേഷന്‍’ എന്നതാണ് സന്ദേശം. വ്യാപകമായ പ്രചരണമാണ് എമിറേറ്റിലുടനീളം നടന്നുവരുന്നത്. പ്രകാശോത്സവത്തിന്റെ കൂറ്റണ്‍ ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. വിവിധ വര്‍ണത്തിലുള്ള പതാകകളും സ്ഥാപിച്ചിട്ടുണ്ട്. റൗണ്ട് എബൗട്ടുകളും, പ്രധാന കേന്ദ്രങ്ങളും ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും.

എമിറേറ്റിലെ പ്രധാന ആകര്‍ണ കേന്ദ്രമായ അല്‍ മജാസില്‍ പ്രകാശോത്സവത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ അരങ്ങേറും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷകമാണ്. സഞ്ചാരികളുടെ മുഖ്യ സന്ദര്‍ശന കേന്ദ്രമായ അല്‍ കസബ മേഖലയിലാണ് ഏറ്റവും അധികം ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ഏറെ ആകര്‍ഷകമാണ് ഈ ഫഌ്‌സ് ബോര്‍ഡുകള്‍. പ്രധാന ടുറിസ്റ്റ് കേന്ദ്രമാണിത്. വര്‍ഷം തോറും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തേതും. ഒമ്പത് നാള്‍ രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥനമായ ഷാര്‍ജ ഭീപപ്രഭയില്‍ കുളിച്ചുനില്‍ക്കും. കഴിഞ്ഞ വര്‍ഷത്തെ വെളിച്ചോത്സവം വന്‍ വിജയമായിരുന്നു. പതിനായിരങ്ങളെയാണ് ആകര്‍ഷിച്ചത്. വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ഇക്കുറി കൂടുതല്‍ പേരെ ആകര്‍ഷിക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത ദിനങ്ങളില്‍ ഇസ്‌ലാമിക കലോത്സവം അടക്കമുള്ള നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്.