2ജി ഇടപാടുകള്‍ കരുണാനിധിക്ക് അറിയാമായിരുന്നുവെന്ന് എ എ പി

Posted on: February 4, 2014 5:38 pm | Last updated: February 4, 2014 at 5:38 pm

prasanth-bhusan-and-karunanന്യൂഡല്‍ഹി: രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ 2ജി ഇടപാടുകള്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡി എം കെ നേതാവ് കരുണാനിധിക്ക് അറിയാമായിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. ഇത് വ്യക്തമാക്കുന്ന ശബ്ദരേഖയടങ്ങിയ ടേപ്പുകള്‍ പുറത്തുവിടുമെന്ന് പാരട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കരുണാനിധിയേയും മറ്റു ഡി എം കെ നേതാക്കളേയും കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വന്‍ ഗൂഢാലോചനയാണ് നടന്നത്. കരുണാനിധിയുടെ മകള്‍ കനിമൊഴിയും കരുണാനിധിയുടെ െൈപ്രവറ്റ് സെക്രട്ടറിയും ഐ പി എസ് ഓഫീസറായ ജാഫര്‍ സേഠും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. നടക്കാനിരിക്കുന്ന എല്ലാ ഇടപാടുകള്‍ സംബന്ധിച്ചും കരുണാനിധിക്ക് അറിയാമായിരുന്നുവെന്ന് ഈ ടേപ്പ് കേട്ടാല്‍ വ്യക്തമാകുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.