Connect with us

Kerala

ലാവ്‌ലിന്‍: റിവിഷന്‍ ഹരജിയില്‍ സര്‍ക്കാറിനെ ചേര്‍ക്കാത്തത്ത് എന്തെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സി ബി ഐയുടെ റിവിഷന്‍ ഹരജിയില്‍ സര്‍ക്കാറിനെ കക്ഷി ചേര്‍ക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. സി ബി ഐയുടെ ഹരജിയില്‍ സര്‍ക്കാറിനെ കക്ഷി ചേര്‍ക്കാത്ത കാര്യം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം. കേസ് പഠിക്കാന്‍ ഒരാഴ്ച സാവകാശം വേണമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കെ രാമകൃഷ്ണന്‍ കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്റെ ബഞ്ചാണ് ഇന്ന് കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്‍മാറി. ഈ കേസ് പരിഗണിക്കാതെ പിന്‍മാറുന്ന നാലാമത്തെ ജഡ്ജിയാണ് ബാലകൃഷ്ണന്‍. തുടര്‍ന്ന് കെ രാമകൃഷ്ണന്റെ ബഞ്ചില്‍ കേസ് എത്തുകയായിരുന്നു.

തനിക്ക് എല്ലാ കേസും ഒരുപോലെയാണെന്ന് ജസ്റ്റിസ് രാമകൃഷ്ണന്‍ പറഞ്ഞു. ഏതെങ്കിലും വ്യക്തികള്‍ക്ക് താന്‍ അമിതപ്രാധാന്യം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.