വിതുര പെണ്‍വാണിഭക്കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടു

Posted on: February 4, 2014 12:48 pm | Last updated: February 5, 2014 at 12:13 am

rapeകോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു. കോട്ടയത്തെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. 15 കേസുകളിലായി 20 പ്രതികളാണ് ഉണ്ടായിരുന്നത്. ഇനി വിതുര പെണ്‍വാണിഭം സംബന്ധിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഏഴ് കേസുകള്‍ മാത്രമാണ് ശേഷിക്കുന്നത്. കോട്ടയത്തെ പ്രത്യേക കോടതി തന്നെയാണ് ഇവയും പരിഗണിക്കുന്നത്.

1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആറുമാസത്തോളം പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്.