ലാവ്‌ലിന്‍: ജഡ്ജിമാരുടെ പിന്‍മാറ്റം ഭീഷണിമൂലമെന്ന് സുധാകരന്‍

Posted on: February 4, 2014 11:43 am | Last updated: February 5, 2014 at 12:13 am

sudhakaranകണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ സി ബി ഐ സമര്‍പ്പിച്ച റിവിഷന്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറുന്നത് ഭീഷണി മൂലമാണെന്ന് കെ സുധാകരന്‍ എം പി. ജഡ്ജിമാരുടെ പിന്‍മാറ്റം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്. ജഡ്ജിമാരുടെ പിന്‍മാറ്റം നീതിന്യായ വ്യവസ്ഥയെ ഞെട്ടിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.