Connect with us

Gulf

കാര്‍ അപകടത്തില്‍ പരുക്കേറ്റ കാസര്‍കോട് സ്വദേശി മരിച്ചു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ കാര്‍ അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാരനുമായയാള്‍ മരിച്ചു. ചെട്ടുംകുഴി ബൈത്തുല്‍ ശൈഖാ ശരീഫിലെ അബൂബക്കര്‍ (47) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഷാര്‍ജ അല്‍ ഖാസിമിയ്യ ആശുപത്രിക്ക് മുന്നിലുണ്ടായ അപകടത്തിലാണ് അബൂബക്കറിന് ഗുരുതരമായി പരിക്കേറ്റത്. കടയില്‍ പോവാനായി കാര്‍ പാര്‍ക്ക് ചെയ്ത് ഡോര്‍ അടക്കുന്നതിനിടെ ഒരു അറബി പൗരന്‍ ഓടിച്ചു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അബൂബക്കര്‍ ഷാര്‍ജയിലെ സി ഐ ഡി ഉദ്യോഗസ്ഥന്റെ വീട്ടില്‍ 23 വര്‍ഷമായി െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്ന അബൂബക്കര്‍ അറബിയുടെ വീട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. അബൂബക്കര്‍ അപകടത്തില്‍ പെട്ട ദിവസം മുതല്‍ അറബി സയ്യിദും ഭാര്യ നസീമയും അബൂബക്കറിന്റെ സഹോദരന്‍ ഹനീഫയ്‌ക്കൊപ്പം ആശുപത്രിയില്‍ തന്നെയായിരുന്നു. ഇതിനിടയില്‍ ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 10 മണിയോടെ നസീമ ആകസ്മികമായി മരണപ്പെടുകയും ചെയ്തു. ഇത് കുടുംബത്തിന് ഇരട്ട ദുഃഖമുണ്ടാക്കി.
തളങ്കരയിലെ പരേതരായ അബ്ദുല്‍ ഖാദര്‍ ബീഫാത്വിമ ദമ്പതികളുടെ മകനാണ് അബൂബക്കര്‍. ഭാര്യ: ബുഷ്‌റ. മക്കള്‍: ഷൈഖാ ശരീഫ്, അക്ബര്‍, തമീം (മൂവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഹനീഫ, ജലീല്‍ (ഇരുവരും ഷാര്‍ജ), മറിയം, ആമിന, മിസ്രിയ, ഹാജറ. അബൂബക്കറിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും.