ഖര്‍ളാവി; ‘ഫിത്‌ന’യുടെ ആശാനെന്ന് ദാഹി ഖല്‍ഫാന്‍

Posted on: February 3, 2014 5:56 pm | Last updated: February 3, 2014 at 5:56 pm

ദുബൈ: യു എ ഇയെ കടന്നാക്രമിക്കാന്‍ വിശുദ്ധമായ പള്ളി മിമ്പര്‍ യൂസുഫുല്‍ ഖര്‍ളാവി ഉപയോഗിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി ദുബൈ സുരക്ഷാ തലവന്‍ ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം.
യൂസുഫുല്‍ ഖര്‍ളാവി ഫിത്‌നയുടെ ആശാനാണെന്നാണ് ദാഹി ഖല്‍ഫാന്‍ പ്രതികരിച്ചത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തെ വഷളക്കാനാണ് ഖര്‍ളാവി ശ്രമിക്കുന്നതെന്നും ട്വിറ്റര്‍ സന്ദേശം വ്യക്തമാക്കുന്നു.
‘നിങ്ങള്‍ കാണിക്കുന്നത് നാണക്കേടാണ്, നിങ്ങള്‍ ഖത്തിറില്‍ കാലു കുത്തുന്നതിനും എത്രയോ മുമ്പുള്ളതാണ് ഖത്തറും യു എ ഇയും തമ്മിലുള്ള സുദൃഢമായ ബന്ധം. നിങ്ങള്‍ക്കും നിങ്ങളെപ്പോലെയുള്ളവര്‍ക്കും ആ ബന്ധം തകര്‍ക്കാനാവില്ല’ ദാഹി ഖല്‍ഫാന്‍ വിശദീകരിച്ചു.