പാകിസ്താനില്‍ സിനിമാ തിയേറ്ററില്‍ സ്‌ഫോടനം: 5 പേര്‍ മരിച്ചു

Posted on: February 3, 2014 12:29 pm | Last updated: February 3, 2014 at 1:18 pm

pakistan blastഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പെഷാവറില്‍ ഒരു സിനിമാ തിയേറ്ററില്‍ ഉണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടന സമയത്ത് 150ലധികം പേര്‍ തിയേറ്ററിലുണ്ടായിരുന്നു.

ഗ്രനേഡ് എറിഞ്ഞാണ് സ്‌ഫോടനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.