ഇടുക്കി സീറ്റ് തട്ടിയെടുക്കരുത്: പി ടി തോമസ്

Posted on: February 2, 2014 2:12 pm | Last updated: February 2, 2014 at 6:22 pm

pt thomasതൊടുപുഴ: ഇടുക്കി സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തന്റെ സീറ്റ് തട്ടിയെടുക്കരുതെന്നും ഇടുക്കി എം പി പി ടി തോമസ്. ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് മാന്യതക്ക് നിരക്കാത്ത കാര്യമാണ്. കോട്ടയം സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസിനുണ്ടാകുന്ന അതേ വികാരമാണ് ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോള്‍ കോണ്‍ഗ്രസിനുണ്ടാവുന്നതെന്നും പി ടി തോമസ് പറഞ്ഞു.