അനാശാസ്യം: യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

Posted on: February 2, 2014 3:30 am | Last updated: February 2, 2014 at 3:30 am

പേരാമ്പ്ര: അനാശാസ്യ പ്രവര്‍ത്തനം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൂരാച്ചുണ്ട് സ്വദേശി ജൂഡ്‌സണ്‍ (21) നെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് മുളിയങ്ങലിലാണ് സംഭവം. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ യുവാവിനെ പെരുമാറിയ ശേഷമാണ് പോലീസിന് കൈമാറിയത്.
കോഴിക്കോട് നിന്ന് സുഹൃത്ത് ഏര്‍പ്പാടാക്കിയ യുവതിയുമായി കൂട്ടാലിട- പാടിക്കുന്ന് റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ അനാശാസ്യം നടത്തുകയായിരുന്നുവത്രെ യുവാവ്.
സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മൂവരും കാറില്‍ സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏതാനും വാഹനങ്ങളില്‍ ഇടിക്കുകയും ഏതാനും പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇതോടെയാണ് നാട്ടുകാര്‍ മറ്റ് വാഹനങ്ങളില്‍ ഇവരെ പിന്തുടര്‍ന്നത്. മുളിയങ്ങലില്‍ തടഞ്ഞു നിര്‍ത്തുമ്പോള്‍ ജൂഡ്‌സണ്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. മറ്റ് രണ്ട് പേരും വഴിയിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.