മീലാദ് ക്വിസ്: ജില്ലാതല മത്സരം ഇന്ന്

Posted on: February 1, 2014 1:27 am | Last updated: February 1, 2014 at 1:27 am

കോഴിക്കോട്: എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് ക്വിസ് ജില്ലാതല മത്സരം ഇന്ന് രാവിലെ 10.30 മുതല്‍ മര്‍കസ് കോംപ്ലക്‌സിലെ എസ് വൈ എസ് ദഅ്‌വ സെന്ററില്‍ നടക്കും. തിരുനബി (സ) യുടെ സ്‌നേഹപരിസരം എന്ന പ്രമേയത്തില്‍ നടക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായാണ് മത്സരം. ജില്ലയിലെ 33 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടന്ന മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സി പി ശഫീഖ് ബുഖാരി, ഡോ. അബൂബക്കര്‍ നിസാമി മത്സരം നിയന്ത്രിക്കും. അലവി സഖാഫി കായലം മീലാദ് സന്ദേശ പ്രഭാഷണം നടത്തും. മുഹമ്മദലി കിനാലൂര്‍, റിയാസ് കക്കംവള്ളി സംബന്ധിക്കും.