Connect with us

Malappuram

വിവാദമുണ്ടാക്കിയ പരിഷ്‌കാരങ്ങളുടെ യാഥാര്‍ഥ്യം സമൂഹം തിരിച്ചറിയും: കെ പി എ മജീദ്

Published

|

Last Updated

പെരിന്തല്‍മണ്ണ: വിദ്യാഭ്യാസ അവകാശ നിയമം കേരളീയ സാഹചര്യത്തില്‍ പ്രവാര്‍ത്തികമാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് വിജയിച്ചെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. പരിഷ്‌കാരങ്ങള്‍ വിവാദമാക്കുന്നതാണ് കേരളത്തിന്റെ രീതി.
ഗുണപരമായ മാറ്റങ്ങളെ ഉള്‍കൊള്ളുകയും പ്രധാനമാണ്. സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയതാണോ അധ്യാപക സമൂഹത്തിന്റെ നേട്ടമെന്നും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഇരുപതാം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു കെ പി എ മജീദ് പറഞ്ഞു. എന്‍ പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.
രണ്ടു ദിനം നീളുന്ന സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് എം അഹമ്മദ് പതാക ഉയര്‍ത്തി. കെ എം അബ്ദുല്ല, ടി എ അഹമ്മദ് കബീര്‍ എം എല്‍ എ, അഡ്വ.എന്‍ സൂപ്പി, അബൂബക്കര്‍ഹാജി, ആബിദ്ഹുസൈന്‍ തങ്ങള്‍, പി കെ മുഹമ്മദ്‌കോയ തങ്ങള്‍, പി ടി സക്കീര്‍ഹുസൈന്‍, പി ഹബീബ് റഹ്മാന്‍, പച്ചീരി നാസര്‍, പി മുഹമ്മദ്കുട്ടി, എം കെ നാസര്‍, ഉസ്മാന്‍ താമരത്ത് പ്രസംഗിച്ചു. എന്‍ പി മജീദ് സ്വാഗതവും ഒ പി സാദിഖലി നന്ദിയും പറഞ്ഞു. സംഘടന വഴി സെഷന്‍ സി കെ അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. പി കെ ഹംസ പ്രമേയവിഷകലനം നടത്തി. കെ സ്രാജുട്ടി, മജീദ് വെള്ളില, ടി എച്ച് ഷാനവാസ്, കെ ടി ബക്കര്‍ പ്രസംഗിച്ചു.
ഇന്ന് ഒന്‍പതിന് മന്ത്രി എം അലി പ്രവേശിക ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി പി ചെറിയമുഹമ്മദ്, സെക്രട്ടറി എ കെ സൈനുദ്ദീന്‍ പ്രസംഗിക്കും. പാഠ്യപദ്ധതി സെഷന്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്യും. എം ഉമ്മര്‍ എം എല്‍ എ സംബന്ധിക്കും. ഉച്ചക്ക് രണ്ടിന് സാമൂഹിക പാഠങ്ങള്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിക്കും. വൈകീട്ട് പ്രകടനവും വാര്‍ഷിക കൗണ്‍സിലും നടക്കും.