തെറ്റ് തിരുത്തിയത് ആരെന്നതിന് പ്രാധാന്യമില്ല: എം ആര്‍ മുരളി

Posted on: February 1, 2014 1:12 am | Last updated: February 1, 2014 at 1:12 am

പാലക്കാട്: ഷൊര്‍ണൂരില്‍ പാര്‍ട്ടിയാണോ താനാണോ തെറ്റ് തിരുത്തിയതെന്ന് പരിശോധിക്കേണ്ട കാര്യമില്ലെന്ന് ജനകീയ വികസന സമിതി നേതാവ് എം ആര്‍ മുരളി. പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിക്കുന്നതായും സി പി എം എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്നും എം ആര്‍ മുരളി പറഞ്ഞു. സി പി എമ്മിലെ വിഭാഗീയതയുടെ കാലം കഴിഞ്ഞെന്ന് പറയുന്ന എം ആര്‍ മുരളി, ഇനി സി പി എമ്മിനോട് അകലം വേണ്ടാ എന്ന സൂചനയാണ് നല്‍കുന്നത്.
എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ പിണറായി വിജയന്‍ ശ്രമിക്കുന്നു. ആറ് വര്‍ഷം മുന്‍പ് സി പി എം വിട്ട് ജനകീയ വികസന സമിതിക്ക് രൂപം കൊടുത്ത സാഹചര്യം ഇപ്പോഴില്ല. ഇവിടെ ആരാണ് തെറ്റ് തിരുത്തിയതെന്ന് പരിശോധിക്കേണ്ട സമയം ഇതല്ലെന്നും മുരളി പറഞ്ഞു. പാര്‍ട്ടിയോടാണ് അടുപ്പം. അതിനാല്‍ വി എസ് ആണോ പിണറായി ആണോ ശരിയെന്ന് പറയാന്‍ താന്‍ ആളല്ലെന്നും എം ആര്‍ മുരളി പറയുന്നു.