പാചകവാതക വില കുറച്ചു; ഡീസലിന് വില വര്‍ധിപ്പിച്ചു

Posted on: January 31, 2014 8:15 pm | Last updated: February 1, 2014 at 3:21 pm

lpgന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 107 രൂപ കുറച്ചു. എന്നാല്‍ ഡീസലിന്റെ വില 50 പൈസ വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

ഈ മാസം ആദ്യം സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില 220 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.