ഇരു വൃക്കകളും തകരാറിലായ വ്യക്തി സഹായം തേടുന്നു

Posted on: January 31, 2014 7:51 am | Last updated: January 31, 2014 at 7:51 am
SHARE

shoukathali sahadi kidney patientമലപ്പുറം: ഒരു വര്‍ഷമായി ഇരു വൃക്കകളും തകരാറിലായ വ്യക്തി സഹായം തേടുന്നു. കാപ്പ് മേല്‍ക്കുളങ്ങര സ്വദേശിയായ എം ഷൗക്കത്തലി സഅദി (43) ആണ് ചികില്‍സാ ധനസഹായം തേടുന്നത്. നിര്‍ധന കുടുംബത്തിന്റെ അത്താണിയായ ഇദ്ദേഹത്തിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയനാകണം. വൃക്കകള്‍ രണ്ടും മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മൂന്ന് പെണ്‍കുട്ടികളും മകനും ഭാര്യയും അടങ്ങിയ നിര്‍ധന കുടുംബത്തിനെ സഹായിക്കുന്നതിന് വേണ്ടി മഠത്തൊടി അയമു ഹാജി പ്രസിഡന്റും അബ്ദുല്‍ ഹമീദ് സെക്രട്ടറിയുമായി ഷൗക്കത്തലി സഅദി സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ സഹായിക്കുന്നതിന് A/C NO: 40135101011261 IFSC CODE NO : CNRB00 SMGB4 എന്ന പേരില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9947539744.

LEAVE A REPLY

Please enter your comment!
Please enter your name here