ടി പി വധം രാഷ്ട്രീയ കൊലപാതകമെന്ന് കോടതി

Posted on: January 28, 2014 3:18 pm | Last updated: January 29, 2014 at 7:30 am

tp-chandrasekaran-350x210കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് കോടതി. പൈശാചികവും ആസൂത്രിതവുമായ കൊലപാതകമാണ് ടി പിയുടേത്. വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതാനാവില്ലെന്നും പുതുതായി ഉദയം ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയോടുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു.

സാമൂഹിക മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ടി പിയുടേത്. കോടതിയെ പോലും ഞെട്ടിച്ച ക്രൂരമായ രീതിയിലാണ് ടി പി കൊല്ലപ്പെട്ടത്. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.