പേരാമ്പ്ര ന്യൂ കോര്‍ട്ട് റോഡ് നവീകരണം ഒന്നാം ഘട്ടം പൂര്‍ത്തിയായി

Posted on: January 28, 2014 8:42 am | Last updated: January 28, 2014 at 8:42 am

പേരാമ്പ്ര: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുവേണ്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായ ന്യൂ കോര്‍ട്ട് റോഡ് നവീകരണം ഒന്നാം ഘട്ടം പൂര്‍ത്തിയായി.
എട്ട് മീറ്ററില്‍ ജനകീയ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ ഒന്നാം റീച്ചിന്റെ ഉദ്ഘാടനം കെ കുഞ്ഞമ്മദ് എം എല്‍ എ നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ കുമാരന്‍ അധ്യക്തത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് അംഗം വി ആലീസ്, ടി പി കുഞ്ഞനന്ദന്‍, എ കെ ബാലന്‍, രാജന്‍ മരുതേരി, ഗോപാല കൃഷ്ണന്‍ തണ്ടോറപാറ, സി ഇന്ദുലേഖ, സദാനന്ദന്‍ അമ്പാടി സംബന്ധിച്ചു. രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിക്ക് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചിട്ടുണ്ട്