സംസ്ഥാന മാധ്യമ അവാര്‍ഡ്: 31 വരെ അപേക്ഷിക്കാം

Posted on: January 26, 2014 4:17 pm | Last updated: January 26, 2014 at 3:18 pm

തൃശൂര്‍: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2013ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2013 ജനുവരി ഒന്നു മുതല്‍ ഡിസംബംര്‍ 31 വരെ മലയാള പത്രങ്ങൡലും ആനുകാലികങ്ങൡലും വന്ന വികസനോന്മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നീ വിഭാഗങ്ങള്‍ക്കും ടി വി വാര്‍ത്താ റിപ്പോര്‍ട്ടര്‍, കാമറമാന്‍, വീഡിയോ എഡിറ്റര്‍, ന്യൂസ് റീഡര്‍, നറേറ്റര്‍ എന്നീ വിഭാഗങ്ങള്‍ക്കുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.