സഅദിയ്യ സമ്മേളനം: ഉലമാ സമ്മേളനം 28ന് വിദ്യാനഗറില്‍

Posted on: January 25, 2014 10:34 pm | Last updated: January 25, 2014 at 10:34 pm

കാസര്‍കോട്: ഫെബ്രുവരി 7,8,9 തിയതികളില്‍ നടക്കുന്ന ദേളി ജാമിഅ: സഅദിയ്യ: അറബിയ്യ: 44-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി 28ന് വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ നടക്കുന്ന ഉലമാ സമ്മേളനത്തിന് ഒരുക്കങ്ങളായി. രാവിലെ 9.30 ന് റിപ്പോര്‍ട്ടിങ്ങ്, 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സെഷനില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യ പ്രസിഡന്റ് നൂറുല്‍ ഉലമ എം എം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
പണ്ഡിതധര്‍മം എന്ന വിഷയത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിക്ക് കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും. ഉച്ചക്ക് ശേഷം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വിഷയം അവതരിപ്പിക്കും. നാല് മണിക്ക് നടക്കുന്ന സമാപന സെഷനില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പോസോട്ട്, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ തുടങ്ങിയവര്‍ പ്രസംഗിക്കും.