ബ്ലാക്‌ബെറി ഫോണ്‍ വഴി ഇനി സൗജന്യ വോയിസ് കോളും

Posted on: January 25, 2014 9:32 pm | Last updated: January 25, 2014 at 9:32 pm
SHARE

blackberry messengerന്യൂഡല്‍ഹി: ബ്ലാക്‌ബെറി ഫോണുകള്‍ വഴി ഇനി സൗജന്യ വോയിസ് കോളും സാധ്യമാകും. സൗജന്യ വോയിസ് കോള്‍ സംവിധാനത്തോടെയുള്ള ബ്ലാക്‌ബെറി മെസ്സഞ്ചര്‍ ആപ്ലിക്കേഷന്റെ അപ്‌ഡേറ്റ് ഉടന്‍ ലഭ്യമാകുമെന്ന് ബ്ലാക് ബെറിയുടെ ഏഷ്യാ പസഫിക് മാര്‍ക്കറ്റിംഗ് ചാനല്‍ സീനിയര്‍ ഡയറക്ടര്‍ കൃഷന്‍ദീപ് ബറുഅ പറഞ്ഞു. ഇതോടൊപ്പം ബി ബി എം ആപ് ഉപയോഗിച്ച് സര്‍ഫ് ചെയ്യാനും ഫയലുകള്‍ കൈമാറാനും ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കാനും സാധിക്കും.

വൈബര്‍, വാട്‌സ് ആപ്പ്, ലൈന്‍ തുടങ്ങിയ ആപ്ലിക്കേഷനുകളുമായി മത്സരിക്കാന്‍ പുതിയ അപ്‌ഡേറ്റിലൂടെ ബ്ലാക്‌ബെറിക്ക് സാധിക്കും. നിലവില്‍ പത്ത് പേരുമായി വോയിസ് കോള്‍ ചെയ്യാനുള്ള സംവിധാനമാണ് ബി ബി എമ്മില്‍ ഉള്ളത്. പുതിയ അപ്‌ഡേറ്റോടെ ഈ നിയന്ത്രണം നീങ്ങും. വൈകാതെ തന്നെ വീഡിയോ കോള്‍ സൗകര്യവും ബി ബി എമ്മില്‍ എത്തും.

ബ്ലാക്‌ബെറി മെസ്സഞ്ചര്‍ സേവനം ഇപ്പോള്‍ ആന്‍ഡ്രോയിഡ, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ഇക്കഴിഞ്ഞ 13ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ അപ്‌ലോഡ് ചെയ്ത ബി ബി എം ഇതിനകം പത്ത് ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. പത്ത് കോടി ജനങ്ങള്‍ വിവിധ ഒ എസ് പ്ലാറ്റ്‌ഫോം വഴി ബി ബി എം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here