കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് പഠനം

Posted on: January 25, 2014 12:04 pm | Last updated: January 25, 2014 at 12:04 pm
SHARE

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ് നേടുന്ന പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍പെടുന്ന എന്‍ജിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന ഒരു ആണ്‍കുട്ടിയെയും ഒരു പെണ്‍കുട്ടിയെയും കൊല്ലം കരുനാഗപ്പള്ളി യു കെഎഫ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജീസ് സൗജന്യമായി പഠിപ്പിക്കും.
പ്ലസ് ടുവിനുശേഷം എന്‍ജിനീയറിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്ന 54-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ് നേടുന്ന പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍പെട്ട കുട്ടികളുടെ അപേക്ഷ 25ന് ഉച്ചക്ക് 12ന് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആര്‍ ബാബുവിനെ ഏല്‍പ്പിക്കണം.
വിവരങ്ങള്‍ക്ക് ഗവ. മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കലോത്സവവേദിയിലെ ലോവര്‍ അപ്പീല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2545551.

 

LEAVE A REPLY

Please enter your comment!
Please enter your name here