സൈനികര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്

Posted on: January 24, 2014 10:48 pm | Last updated: January 24, 2014 at 10:48 pm

indian-army-soldiersന്യൂഡല്‍ഹി: സൈനികര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്ക്, വി ചാറ്റ് തുടങ്ങിയ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ശത്രുരാജ്യങ്ങള്‍ക്കും ചാരസംഘടനകള്‍ക്കും സൈനികരെ തിരിച്ചറിയാനും സ്ഥലം കണ്ടെത്താനും വിവരങ്ങള്‍ ചോര്‍ത്താനും ഇത് സഹായകമാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പാക് ചാര സംഘടനയായ ഐ എസ് ഐ ഏജന്റുമാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ രണ്ട് നാവികരെ നേരത്തെ ശിക്ഷിച്ചിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സൈനികരില്‍ ഭൂരിഭാഗവും നാടുമായി ബന്ധപ്പെടുന്നത് ഫേസ്ബുക്കിലൂടെയും മറ്റുമാണ്. സ്‌കൈപ്പ് ഉള്‍പ്പെടെ വീഡിയോ ചാറ്റ് സൗകര്യം നല്‍കുന്ന ആപ്ലിക്കേഷനുകളും വിലക്കിന്റെ പരിധിയില്‍ വരും.