കലോല്‍സവം അവസാന ദിനത്തിലേക്ക്: കോഴിക്കോട് മുന്നില്‍

    Posted on: January 24, 2014 12:35 pm | Last updated: January 25, 2014 at 8:01 pm

    school kalothsavu

    പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നാളെ അവസാനിക്കാനിരിക്കെ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് മുന്നേറുന്നു. 776 പോയിന്റുമായി കോഴിക്കോട് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 771 പോയിന്റുമായി ആതിഥേയരായ പാലക്കാട് തൊട്ടുപിന്നിലുണ്ട്. 762 പോയിന്റുള്ള തൃശൂര്‍ ആണ് മൂന്നാം സ്ഥാനത്ത്.

    അദ്യ ദിനത്തില്‍ തൃശൂരും തുടര്‍ന്ന് പാലക്കാടുമായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നതെങ്കില്‍ ഇന്നലെ കോഴിക്കോട് ഇരു ജില്ലകളേയും പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറുകയായിരുന്നു.