Connect with us

Thrissur

കയര്‍തൊഴിലാളികളുടെ അക്കൗണ്ട് തുറക്കല്‍ മാര്‍ച്ച് 31 വരെ നീട്ടി

Published

|

Last Updated

തൃശൂര്‍: കയര്‍പിരി, ഡീഫൈബറിംഗ് , മറ്റു അനുബന്ധ മേഖലകളിലും നടപ്പിലാക്കുന്ന വരുമാനം ഉറപ്പാക്കല്‍ പദ്ധതി പ്രകാരം താഴിലാളികള്‍ക്ക് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള തീയതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി കയര്‍ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
ഇതിനായി ഇതുവരെ അക്കൗണ്ട് തുടങ്ങാത്ത സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും ഉള്ളവര്‍ക്കാണ് അവസരം ഉപകാരപ്പെടുക. വരുമാനം ഉറപ്പാക്കല്‍ പദ്ധതി പ്രകാരമുള്ള കൂലി വര്‍ധനവിന് സഹകരണമേഖലയിലെ തൊഴിലാളികള്‍ക്കൊപ്പം സ്വകാര്യ മേഖലയിലെ തൊഴിലാളികളും അര്‍ഹരാണ്. ഇതിലൂടെ തൊഴിലാളികളുടെ കൂലിയുടെ നിശ്ചിത ശതമാനം തൊഴിലാളികളുടെ ബേങ്ക് അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്നതിനാണ് വഴിയൊരുങ്ങുന്നത്.
സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ ഇതിനായി രേഖകള്‍ സഹിതം ബന്ധപ്പെട്ട കയര്‍ ഇന്‍സ്‌പെക്ര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അക്കൗണ്ട് വിവരങ്ങള്‍ ബന്ധപ്പെട്ട കയര്‍ സഹകരണ ഇന്‍സ്പക്ടറെയോ കയര്‍ പ്രൊജക്ട് ഓഫീസറെയോ അറിയിക്കുകയും വേണം.
നിശ്ചിത തീയതിക്കകം ബേങ്ക് അക്കൗണ്ട് തുടങ്ങാത്ത തൊഴിലളികള്‍ക്ക് സര്‍ക്കാര്‍ വിഹിതം കൂലി ലഭിക്കാന്‍ അര്‍ഹതയുണ്ടാകുകയില്ല. കൂടുതല്‍ വിവരങ്ങള്‍ കയര്‍ പ്രൊജക്ട് ഓഫീസ്. ജയ്ഹിന്ദ് മാര്‍ക്കറ്റ് ബില്‍ഡിംഗ് ,കോര്‍പ്പറേഷന്‍ ഓഫീസിന് എതിര്‍വശം, തൃശൂര്‍-1 എന്ന വിലാസത്തിലും കൊടുങ്ങല്ലൂര്‍, നാട്ടിക, ചാവക്കാട്, ചേറ്റുപുഴ എന്നിവിടങ്ങളിലുള്ള കയര്‍ ഇന്‍സ്‌പെകടര്‍ ഓഫീസുകളിലും ലഭിക്കും. 0487-2423047 എന്ന ഫോണ്‍ നമ്പറിലും ഇതു സംബന്ധിച്ച വിവരം ലഭ്യമാണ്.