Connect with us

Gulf

അല്‍ മഖര്‍ സില്‍വര്‍ ജൂബിലി സമ്മേളനം; ദുബൈയില്‍ ഒരുക്കങ്ങളായി

Published

|

Last Updated

ദുബൈ: അല്‍മഖര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ദുബൈയില്‍ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. ഏപ്രില്‍ 12, 13 തിയ്യതികളില്‍ തളിപ്പറമ്പ്, നാടുകാണിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും ദുബൈയില്‍ സ്വാഗത സംഘ കമ്മിറ്റി നിലവില്‍ വന്നു. സമ്മേളനത്തോടനുബന്ധിച്ചു പൊതു സമ്മേളനം, ബുര്‍ദ മജ്‌ലിസ്, ആരോഗ്യ സെമിനാര്‍, അല്‍ മഖര്‍ ആലുംനി മീറ്റ്, മീഡിയ സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ദുബൈ ഐ സി എഫ് ആസ്ഥാനത്ത് നടന്ന കണ്‍വെന്‍ഷനില്‍ കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം അഡൈ്വസറി ബോര്‍ഡ് സയ്യിദ് ത്വാഹ ബാഖവി, മുസ്ഥഫ ദാരിമി വിളയൂര്‍, എ കെ കട്ടിപ്പാറ, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ജമാലുദ്ദീന്‍ ഫൈസി, വി സി ഉമ്മര്‍ ഹാജി, യൂസുഫ് ഹാജി പെരുമ്പ, കൊവ്വല്‍ ആമു ഹാജി, ഫ്‌ളോറ ഹസ്സന്‍ ഹാജി, ബി എം മുസ്‌ലിയാര്‍ ഭാരവാഹികളായി സയ്യിദ് ശംസുദ്ദീന്‍ ബാ അലവി(ചെയര്‍മാന്‍)കമാലുദ്ദീന്‍ ഫൈസി, മുഹമ്മദ് മദനി, ജമാല്‍ ഹാജി ചങ്ങരോത്ത്, മൂസ ഹാജി കടവത്തൂര്‍, എം പി നഈം മുഴച്ചാല(വൈസ് ചെയര്‍മാന്‍മാര്‍) സി എം അബ്ദുല്ല ചെരൂര്‍(ജനറല്‍ കണ്‍വീനര്‍) അബ്ദുസ്സലാം കാഞ്ഞിരോട്, അശ്രഫ് മാമ്പ, ഹാഷിം കണ്ണപുരം, ജബ്ബാര്‍ വളപട്ടണം, അബ്ദല്‍ വഹാബ് വളക്കൈ (കണ്‍വീനര്‍മാര്‍) കരീം തളങ്കര(ട്രഷര്‍) എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍ വീനാറായി യഥാക്രമം ഫള്‌ലുറഹ്മാന്‍ മട്ടന്നൂര്‍, അശ്‌റഫ് കക്കാട് (ഫിനാന്‍സ്) മുഹമ്മദ് സഖാഫി കണ്ണപുരം, ഉസ്മാന്‍ കക്കാട്(പ്രാഗ്രാം) മുനീര്‍ ബാഖവി, ഫാറൂഖ് ടി പി (റിഷപ്ഷന്‍) മുഹമ്മദ് പുല്ലാളൂര്‍, ഷാഫി ഇ കെ മാട്ടൂര്‍ (പബ്ലിസിറ്റി), ഹംസ സഖാഫി സീഫോര്‍ത്ത്, സഈദ് മുസ്‌ലിയാര്‍ വയനാട്(സപ്ലിമെന്റ്) സുലൈമാന്‍ കന്‍മനം, മന്‍സൂര്‍ ചേരാപുറം(സ്‌റ്റേജ്, ലൈറ്റ് & സൗണ്ട്) ചുഴലി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, കാദര്‍ മുണ്ടാരി (ഫുഡ്&റഫ്രഷ്‌മെന്റ്) അബ്ദുല്‍ സലാം സഖാഫി എരഞ്ഞിമാവ്, ഇസ്മായില്‍ ഉദിനൂര്‍ (മീഡിയ) അശ്രഫ് മാട്ടൂല്‍ (വളണ്ടിയര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

സയ്യിദ് ശംസുദ്ദീന്‍ ബാഅലവി, അബ്ദല്‍ അസീസ് സഖാഫി മമ്പാട്, റഷീദ് കെ മാണിയൂര്‍, അനസ് അമാനി, കരീം തളങ്കര, ശരീഫ് കാരശ്ശേരി, സുലൈമാന്‍ കന്‍മനം, അബ്ദുസ്സലാം കാഞ്ഞിരോട്, കണ്ണപുരം സഖാഫി അശ്‌റഫ് പാലക്കോട് പ്രസംഗിച്ചു.