Connect with us

Malappuram

സഹ്യാദ്രി മലനിരകളില്‍ അപൂര്‍വ ഇനം സസ്യത്തെ കണ്ടെത്തി

Published

|

Last Updated

കോട്ടക്കല്‍: സഹ്യാദ്രി മലനിരകളില്‍ നിന്നും അപൂര്‍വ ഇനത്തില്‍ പെട്ട സസ്യത്തെ കണ്ടെത്തി. കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് കീഴിലെ ഔഷധ സസ്യ ഗവേഷണ കേന്ദ്രം ഡയരക്ടര്‍ ഡോ. ഇന്ദിരാ ബാലചന്ദ്രന്‍, സസ്യ വര്‍ഗ്ഗീകരണ വിഭാഗം ശാസ്ത്രജ്ഞന്‍ പ്രഭുകുമാര്‍, ആലപ്പുഴ എസ് ഡി കോളജ് ബോട്ടണി വിഭാഗം അധ്യാപകന്‍ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നാണ് സസ്യത്തെ കണ്ടെത്തിയത്.

ദക്ഷിണേന്ത്യയിലെ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി 2011ല്‍ സംഘം ചിന്നാര്‍ സന്ദര്‍ശിച്ചപ്പോള്‍ ഇതേ സസ്യത്തെ കണ്ടത്തിയിരുന്നു. പിന്നീട് സംഘം കോയമ്പത്തൂര്‍ മധുക്കര കുന്നുകളിലും ഇതെ സസ്യത്തെ കണ്ടെു. മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതാണ് ഈ ചെറു മരം. ലാമിയേസിയ ശാസ്ത്ര കുടുമ്പത്തിലെ പ്രമ്‌ന ജനുസ്സില്‍ പെടുന്നതാണിത്.
തായ്‌ലന്റിലെ പ്രശസ്ത സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞന്‍ ചരണ്‍ ലിറാറ്റിവോങ്‌ന്റെ നേതൃത്വത്തിലാണ് സംഘം തുടര്‍ പഠനം നടത്തിയത്. ഇത്‌വരെകണ്ടെത്തിയ സസ്യങ്ങളില്‍ നിന്നും വിഭിന്നമാണിതെന്ന് ഉറപ്പായതോടെ ശാസ്ത്ര ലോകം അംഗീകാരം നല്‍കി. ഇന്ത്യന്‍ സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞന്‍ ഡോ. എ രാജേന്ദ്രനോടുള്ള ബഹുമാന സൂചകമായി സസ്യത്തിന് പ്രെമ്‌ന രാജേന്ദ്രാനി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇതെ ജനുസ്സില്‍ പെട്ട പത്ത് സസ്യങ്ങളെ ഇത് വരെ കണ്ടെത്തിയിട്ടുള്ളു. ഇതിലെ പ്രമ്‌ന സെറാറ്റിഫോളിയ ആയൂര്‍വേദമരുന്നായ ദശമൂലത്തിലെ പ്രധാന ഘടകമാണ്. ഇതിന്റെ തുടര്‍പഠനം ആയൂര്‍വേദത്തിന് കൂടുതല്‍ ഉപകരിച്ചേക്കുമെന്നാണ് സംഘത്തിന്റെ നിഗമനം.

 

---- facebook comment plugin here -----