ഖുര്‍ആന്‍ പാരായണത്തില്‍ മുഹമ്മദ് ഹല്ലാജ്

Posted on: January 20, 2014 11:38 pm | Last updated: January 21, 2014 at 9:31 pm

mohammed hallaj mp ( madin hs swalath nagar melmuri  malappuram  hs  ( quran parayanam )-01പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അരങ്ങേറ്റം കെങ്കേമമാക്കി ഹൈസ്‌കൂള്‍ വിഭാഗം ഖുര്‍ ആന്‍ പാരായണത്തില്‍ എം പി മുഹമ്മദ് ഹല്ലാജിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ഖുര്‍ആന്‍ പാരായണത്തിലെ നിയമങ്ങള്‍ പാലിച്ച് ശ്രവണ സുന്ദരമായി അവതരിപ്പിച്ചാണ് അറബി സാഹിത്യോത്സവില്‍ മുഹമ്മദ് ഹല്ലാജ് വിജയിയായത്.
ഖുര്‍ആനിലെ അധ്യായങ്ങളായ റഅ്്ദ്, നജ്മ് എന്നിവയാണ് മത്സരത്തില്‍ പാരായണം ചെയ്തത്. കടുങ്ങല്ലൂര്‍ സ്വദേശിയായ ഉമര്‍ മുസ്‌ലിയാരുടെയും മറിയമിന്റെയും മകനായ ഹല്ലാജ് മലപ്പുറം മഅ്ദിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
മഅ്ദിന്‍ ഹിഫഌ കോളജില്‍ നിന്ന് ഖുര്‍ആന്‍ മന:പാഠമാക്കിയിട്ടുണ്ട്. കഴിഞ്ഞ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിലും ഇതേ വിഭാഗത്തില്‍ ഹല്ലാജ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.