Connect with us

Wayanad

ഹോട്ടലുകളിലെ ശുചിത്വം: നടപടി തുടങ്ങി

Published

|

Last Updated

മാനന്തവാടി: നഗരത്തിലുള്ള ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിലുള്ള നടപടികള്‍ തുടങ്ങി. താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റവന്യൂ, പോലീസ്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസഥന്‍മാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഹോട്ടലുളിലേയും മറ്റ് ഭക്ഷണശാലകളിലേയും ശുചിത്വം പരിശോധിക്കുന്നതിനായി മാനന്തവാടി പഞ്ചായത്ത് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചു. ആദ്യ ഘട്ടത്തില്‍ ഭക്ഷണശാലകളിലെ ശുചിത്വ പരിപാലനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉടമകള്‍ക്ക് ചോദ്യാവലി നല്‍കും. വിവരങ്ങള്‍ ശേഖരിച്ച ശേഷം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വകീരിക്കും. പരിപാടി താലൂക്ക് തലത്തില്‍ വ്യാപിപിക്കുന്നതിനായി ഫെബ്രുവരി 25ന് പഞ്ചായത്തുകളുടെ അധികാരികളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് ചേര്‍ത്ത് നടപടികള്‍ കൈകൊള്ളും.
അതോറട്ടി യോഗത്തില്‍ സ്‌പെഷല്‍ ജഡ്ജി ഫെലിക്‌സ് മേരിദാസ് അധ്യക്ഷനായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുല്‍ അഷറഫ്, തഹസില്‍ദാര്‍ ടി സോമനാഥന്‍, ഡിവൈഎസ്പി ഏ ആര്‍ പ്രേംകുമാര്‍, മാനന്തവാടി ബാര്‍ അസോസിഷേയന്‍ പ്രസിഡന്റ് അഡ്വ. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest