കിസ്‌വയുടെ നിര്‍മാണത്തിന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കും

Posted on: January 19, 2014 11:26 pm | Last updated: January 19, 2014 at 11:26 pm

kiswaറിയാദ്: പരിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന കിസ്‌വ തുന്നാന്‍ അത്യാധുനിക സംവിധാനങ്ങളുടെ സാധ്യത തേടുമെന്ന് പാരമ്പര്യമായി കിസ്‌വയുടെ നിര്‍മാണം നടത്തുന്ന ഫാക്ടറി വക്താക്കള്‍ അറിയിച്ചു. അമേരിക്ക, ജപ്പാന്‍, സ്വിറ്റസര്‍ലാന്‍ഡ്, ഇറ്റലി, ജര്‍മനി എന്നി രാജ്യങ്ങളില്‍ നിന്നുള്ള അത്യാധുനിക സംവിധാനങ്ങളെ പരീക്ഷിക്കാനാണ് ഫാക്ടറി തീരുമാനിച്ചിരിക്കുന്നത്. കിസ്‌വ തുന്നുന്നതിന് ക്ലാഡിംഗ്, സ്വിംഗ്, എംബ്രോയ്ഡറി തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ വിദഗ്ധരെ കമ്പനി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഫാക്ടറിയുടെ മാനേജര്‍ മുഹമ്മദ് അബ്ദുല്ല ബജാദ വ്യക്തമാക്കി. സഊദി അധികൃതരുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഅ്ബയുടെ കിസ്‌വ തുന്നാന്‍ മാത്രമായി ഒരു ഫാക്ടറി പണിയാന്‍ 1927ലാണ് അന്നത്തെ സഊദി രാജാവ് ഉത്തരവിട്ടത്.