തൗഹീദ് പൂര്‍ണമാകാന്‍ നബി(സ)യെ അംഗീകരിക്കണം: പൊന്മള

    Posted on: January 19, 2014 7:02 pm | Last updated: January 19, 2014 at 7:02 pm

    1601532_276870095793565_536130407_nകോഴിക്കോട് കടപ്പുറം: ഇസ്ലാമിന്റെ അടിസ്ഥാനം തൗഹീദാണെന്നും അത് പൂര്‍ണമാകാന്‍ അല്ലാഹുവിലും അവന്റെ റസൂല്‍ മുഹമ്മദ് നബി (സ)യിലും വിശ്വസിക്കണമെന്നും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പറഞ്ഞു. എസ് വൈ എസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    തൗഹീദ് പൂര്‍ണമാകാം അല്ലാഹുവിനെ മാത്രം വിശ്വസിച്ചാല്‍ പോര. അങ്ങിനെയെങ്കില്‍ ഗ്രീക്ക് തത്വചിന്തകന്മാര്‍ മുസ്ലിംകളാണെന്ന് പറയേണ്ടിവരും. അവര്‍ പ്രപഞ്ചസൃഷ്ടിപ്പിന് പിന്നില്‍ ഒരു ശക്തിയുണ്ടെന്ന് അടിയുറച്ച് വിശ്വസിച്ചവരായിരുന്നു. എന്നാല്‍ കലിമത്തുത്തൗഹീദിന്റെ രണ്ടാം ഭാഗമായ മുഹമ്മദ് നബിയെക്കൊണ്ടുള്ള വിശ്വാസം അവര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ മുസ്ലിംകളാണെന്ന് പറയാനുമാകില്ല. റസൂലിനെ വിശ്വസിക്കാതെ തൗഹീദ് പൂര്‍ണമല്ലെന്നും പൊന്മള പറഞ്ഞു.