ചികിത്സക്കായി ജാമ്യം: മഅദനി വീണ്ടും സുപ്രീംകോടതിയില്‍

Posted on: January 19, 2014 12:23 pm | Last updated: January 19, 2014 at 12:23 pm

madani.......ന്യൂഡല്‍ഹി: ചികിത്സക്കായി തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനി വീണ്ടും സുപ്രീംകോടതിയില്‍. കോടതിയുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റിയ തന്നെ ചികിത്സ കഴിയും മുമ്പേ നിര്‍ബന്ധപൂര്‍വം വീണ്ടും ജയിലിലേക്ക് മാറ്റുകയായിരുന്നു എന്ന മഅദനി ആരോപിച്ചു.

ഇതിന്റെ മുമ്പ് സുപ്രംകോടതിയില്‍ ചികിത്സക്കായി ജാമ്യം നല്‍കണമെന്ന അപേക്ഷയില്‍ സര്‍ക്കാര്‍ ചെലവില്‍ ചികിത്സ നല്‍കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു. ഇതിനായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റാനും കോടതി ആവശ്യപ്പെട്ടിരുന്നു. തന്നെ നാല് ദിവസം മാത്രമാണ് ആശുപത്രിയില്‍ കഴിയാന്‍ അനുവദിച്ചത്. ഇത്രയും ദിവസം കൊണ്ട് തന്റെ രോഗം നിര്‍ണയിക്കാന്‍ മാത്രമാണ് സാധിച്ചതെന്നും ചികിത്സ ലഭ്യമായിട്ടില്ലെന്നും മഅദനി പറഞ്ഞു. കര്‍ണാടക സര്‍ക്കാറിനെതിരെ കനത്ത വിമര്‍ശനമുള്ള ജാമ്യാപേക്ഷ അടുത്തുതന്നെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.